കോട്ടയം : ഈ​രാ​റ്റു​പേ​ട്ട അ​ടു​ക്ക​ത്ത് ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഈ​രാ​റ്റു​പേ​ട്ട ടൗണ്‍ ഉള്‍പ്പെടെയുള്ള താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ പ​ന്ത്ര​ണ്ടേ​കാ​ലോ​ടെ​ പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയായിരുന്നു . സം​ഭ​വ​സ്ഥ​ലങ്ങള്‍ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ന്‍ കഴിഞ്ഞിട്ടില്ല.

ജ​ന​വാ​സ മേ​ഖ​ല​യി​ല​ല്ല ഉ​രു​ള്‍​പൊ​ട്ടി​യ​തെ​ന്നാ​ണ് വി​വ​രം. മീ​ന​ച്ചി​ലാ​ര്‍, മൂ​വാ​റ്റു​പു​ഴ​യാ​ര്‍, മ​ണി​മ​ല​യാ​ര്‍ എ​ന്നീ ന​ദി​ക​ള്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. കോ​ട്ട​യം ന​ഗ​ര​ത്തി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യെന്നാണ് വിവരം .