ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഒറ്ററണ്‍സിന് കീഴടക്കി മുംബയ് ഇന്ത്യന്‍സ് ഐ.പി.എല്‍ ചാമ്ബ്യന്മാര്‍

മുംബയ് ഇന്ത്യന്‍സ് ഐ.പി.എല്‍ കിരീടം നേടുന്നത് നാലാം തവണ, ഏറ്റവും കൂടുതല്‍ തവണ ചാമ്ബ്യന്മാരാകുന്ന ടീം

ഹൈ​​​ദ​​​രാ​​​ബാ​​​ദ് ​​​:​ ​അ​വ​സാ​ന​ ​പ​ന്തു​വ​രെ​ ​ആ​വേ​ശം​ ​അ​ല​യ​ടി​ച്ചു​യ​ര്‍​ന്ന​ ​ക​ലാ​ശ​ക്ക​ളി​യി​ല്‍​ ​നി​ല​വി​ലെ​ ​ചാ​മ്ബ്യ​ന്മാ​രാ​യി​രു​ന്ന​ ​ചെ​ന്നൈ​ ​സൂ​പ്പ​ര്‍​കിം​ഗ്സി​നെ​ ​ഒ​രൊ​റ്റ​ ​റ​ണ്‍​സി​ന് ​കീ​ഴ​ട​ക്കി​ ​മും​ബ​യ് ​ഇ​ന്ത്യ​ന്‍​സ് ​ത​ങ്ങ​ളു​ടെ​ ​നാ​ലാം​ ​ഐ.​പി.​എ​ല്‍​ ​കി​രീ​ട​വും​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ല്‍​ ​ത​വ​ണ​ ​ചാ​മ്ബ്യ​ന്മാ​രാ​കു​ന്ന​ ​ടീ​മെ​ന്ന​ ​റെ​ക്കാ​ഡും​ ​സ്വ​ന്ത​മാ​ക്കി. ഇ​ന്ന​ലെ​ ​ഹൈ​​​ദ​​​രാ​​​ബാ​​​ദി​ല്‍​ ​ന​ട​ന്ന​ ​ഫൈ​ന​ലി​ല്‍​ ​രോ​ഹി​ത് ​ശ​ര്‍​മ്മ​യു​ടെ​ ​മും​ബ​യ് ​ഇ​ന്ത്യ​ന്‍​സ് ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത് ​ചെ​ന്നൈ​യ്ക്ക് ​ന​ല്‍​കി​യ​ത് 150​ ​റ​ണ്‍​സി​ന്റെ​ ​ല​ക്ഷ്യം.​ ​എ​ന്നാ​ല്‍​ ​ജ​യി​ക്കാ​ന്‍​ ​ര​ണ്ട് ​റ​ണ്‍​സ് ​വേ​ണ്ടി​യി​രു​ന്ന​ ​അ​വ​സാ​ന​ ​പ​ന്തി​ല്‍​ ​ശാ​ര്‍​ദൂ​ല്‍​ ​താ​ക്കൂ​റി​നെ​ ​എ​ല്‍.​ബി​യി​ല്‍​ ​കു​രു​ക്കി​ ​മ​ലിം​ഗ​ ​മും​ബ​യ്ക്ക് ​വി​ജ​യ​ചും​ബ​നം​ ​ന​ല്‍​കി.​ ​ആ​സ്ട്രേ​ലി​യ​ന്‍​ ​വെ​റ്റ​റ​ന്‍​ ​ഷേ​ന്‍​ ​വാ​ട്ട്സ​ണി​ന്റെ​ ​അ​തി​ഗം​ഭീ​ര​മാ​യ​ ​(59​ ​പ​ന്തി​ല്‍​ 80​ ​റ​ണ്‍​സ് ​)​ ​ഇ​ന്നിം​ഗ്സി​ലൂ​ടെ​ ​വി​ജ​യം​ ​പ്ര​തീ​ക്ഷി​ച്ച​ ​ചെ​ന്നൈ​യ്ക്ക് ​തി​രി​ച്ച​ടി​യാ​യ​ത് ​അ​വ​സാ​ന​ ​ഒാ​വ​റു​ക​ളി​ലെ​ ​ബ്രാ​വോ​യു​ടേ​യും​ ​(15)വാ​ട്ട്സ​ണി​ന്റെ​യും​ ​താ​ക്കൂ​റി​ന്റെ​യും​ ​പു​റ​ത്താ​ക​ലു​ക​ളാ​ണ്.
മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ചെ​ന്നൈ​ക്ക് ​ഷേ​ന്‍​ ​വാ​ട്ട്സ​ന്റെ​ ​അ​ര്‍​ദ്ധ​സെ​ഞ്ച്വ​റി​യാ​ണ് ​ക​രു​ത്താ​യ​ത്.​ഡു​പ്ളെ​സി​ ​(26​),​ ​റെ​യ്ന​ ​(8​),​ ​അ​മ്ബാ​ട്ടി​ ​(1​),​ ​ധോ​ണി​ ​(2​)​ ​എ​ന്നി​വ​ര്‍​ ​പു​ത്താ​യ​പ്പോ​ഴും​ ​വാ​ട്ട്സ​ണ്‍​ ​ഉ​റ​ച്ചു​ ​നി​ന്ന് ​പോ​രാ​ടി.​ ​ഇ​ട​യ്ക്ക് ​റ​ണ്‍​സ് ​വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ല്‍​ ​മും​ബ​യ് ​ബൗ​ള​ര്‍​മാ​ര്‍​ ​പി​ശു​ക്കു​ ​കാ​ട്ടി​യെ​ങ്കി​ലും​ ​മ​ലിം​ഗ​യെ​ 16​-ാം​ ​ഒാ​വ​റി​ല്‍​ ​ത​ക​ര്‍​ത്ത​ടി​ച്ച​ ​വാ​ട്ട്സ​ണ്‍​ ​ചെ​ന്നൈ​ക്ക് ​ആ​ത്മ​വി​ശ്വാ​സം​ ​ന​ല്‍​കി.​ബ്രാ​വോ​യു​ടെ​ ​പി​ന്തു​ണ​യും​ ​കൂ​ടി​യാ​യ​പ്പോ​ള്‍​ ​ല​ക്ഷ്യ​ത്തി​ലേ​ക്ക​ടു​ത്തു.​പ​ക്ഷേ​ 19​-​ഒാ​വ​റി​ല്‍​ ​ബും​റ​ ​ബ്രാ​വോ​യെ​ ​പു​റ​ത്താ​ക്കി​ ​മും​ബ​യ്‌​യെ​ ​മ​ത്സ​ര​ത്തി​ലേ​ക്ക് ​തി​രി​ച്ചു​കൊ​ണ്ടു​വ​ന്നു.​ ​ജ​യ​ത്തി​ന് ​നാ​ലു​റ​ണ്‍​സ​ക​ലെ​ ​വാ​ട്ട്സ​ണ്‍​ ​പു​റ​ത്താ​യ​തോ​ടെ​ ​ക​ളി​യു​ടെ​ ​വി​ധി​ ​മാ​റി​പ്പോ​യി.
25​ ​പ​ന്തി​ല്‍​ ​മൂ​ന്ന് ​വീ​തം​ ​ഫോ​റും​ ​സി​ക്സു​മ​ടി​ച്ച്‌ 21​ ​റ​ണ്‍​സു​മാ​യി​പു​റ​ത്താ​കാ​തെ​ ​നി​ന്ന​ ​ക​രീ​ബി​യ​ന്‍​ ​ബാ​റ്റ്സ്മാ​ന്‍​ ​കെ​യ്റോ​ണ്‍​ ​പൊ​ള്ളാ​ഡാ​ണ് ​മും​ബ​യു​ടെ​ ​ടോ​പ് ​സ്കോ​റ​ര്‍.​ ​ഡി​കോ​ക്ക് ​(29​),​ ​രോ​ഹി​ത് ​ശ​ര്‍​മ്മ​ ​(15​),​ ​സൂ​ര്യ​കു​മാ​ര്‍​ ​യാ​ദ​വ് ​(15​),​ ​ഇ​ശാ​ന്‍​ ​കി​ഷ​ന്‍​ ​(​’23​(,​ ​ക്രു​നാ​ല്‍​ ​പാ​ണ്ഡ്യ​ ​(7​)​ ​ഹാ​ര്‍​ദി​ക് ​പാ​ണ്ഡ്യ​ ​(16​)​ ​എ​ന്നി​വ​ര്‍​ക്ക് ​മി​ക​ച്ച​ ​ഇ​ന്നിം​ഗ്സ് ​കാ​ഴ്ച​വ​യ്ക്കാ​ന്‍​ ​സാ​ധി​ക്കാ​തെ​ ​പോ​യ​തോ​ടെ​യാ​ണ് ​മും​ബ​യ് 149​ ​ലൊ​തു​ങ്ങി​യ​ത്. മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​പേ​സ​ര്‍​ ​ദീ​പ​ക് ​ച​ഹ​റും​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​തം​ ​സ്വ​ന്ത​മാ​ക്കി​യ​ ​ശാ​ര്‍​ദ്ദൂ​ല്‍​ ​താ​ക്കൂ​റും​ ​ഇ​മ്രാ​ന്‍​ ​താ​ഹി​റു​മാ​ണ് ​രോ​ഹി​ത് ​ശ​ര്‍​മ്മ​യു​ടെ​ ​ടീ​മി​നെ​ ​നി​യ​ന്ത്രി​ച്ചു​നി​റു​ത്തി​യ​ത്.
​ടോ​സ് ​നേ​ടി​യ​ ​മും​ബ​യ് ​ക്യാ​പ്ട​ന്‍​ ​രോ​ഹി​ത് ​ശ​ര്‍​മ്മ​ ​ബാ​റ്റിം​ഗ് ​തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​ക ​അ​ഞ്ചാം​ ​ഓ​വ​റി​ല്‍​ ​ശാ​ര്‍​ദ്ദൂ​ലി​നെ​ ​സി​ക്സി​ന് ​പ​റ​ത്തി​യ​തി​ന് ​പി​ന്നാ​ലെ​ ​ഡി​കോ​ക് ​പു​റ​ത്താ​വു​ക​യും​ ​ചെ​യ്തു.​ ​ബൗ​ണ്‍​സ് ​ചെ​യ്ത​ ​പ​ന്ത് ​വീ​ശി​യ​ടി​ക്കാ​നു​ള്ള​ ​ഡി​കോ​ക്കി​ന്റെ​ ​ശ്ര​മം​ ​ധോ​ണി​യു​ടെ​ ​കൈ​യി​ലൊ​തു​ങ്ങു​ക​യാ​യി​രു​ന്നു​ ​ഇ​തോ​ടെ​ ​മും​ബ​യ് 45​/1​ ​എ​ന്ന​ ​നി​ല​യി​ലാ​യി. തൊ​ട്ട​ടു​ത്ത​ ​ഓ​വ​റി​ല്‍​ ​ഇ​തേ​ ​സ്കോ​റി​ല്‍​ ​നാ​യ​ക​ന്‍​ ​രോ​ഹി​തും​ ​(15​)​ ​കൂ​ടാ​രം​ ​ക​യ​റി​യ​തോ​ടെ​ ​മും​ബ​യ്ക്ക് ​സ​മ്മ​ര്‍​ദ്ദ​മാ​യി.​ ​ദീ​പ​ക് ​ച​ഹ​റി​നാ​യി​രു​ന്നു​ ​രോ​ഹി​തി​ന്റെ​ ​വി​ക്ക​റ്റ്.​ ​ക്യാ​ച്ച്‌ ​ധോ​ണി​ക്കും. തു​ട​ര്‍​ന്ന് ​ആ​ദ്യ​ ​ക്വാ​ളി​ഫ​യ​റി​ലെ​ ​ഹീ​റോ​ ​സൂ​ര്യ​കു​മാ​ര്‍​ ​യാ​ദ​വും​ ​(15​)​ ​ഇ​ശാ​ന്‍​ ​കി​ഷ​നും​ ​ക്രീ​സി​ല്‍​ ​ഒ​രു​മി​ച്ചു.​ ​ഇ​രു​വ​രും​ ​ചേ​ര്‍​ന്ന് ​സ്കോ​ര്‍​ ​ഉ​യ​ര്‍​ത്താ​ന്‍​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍​ ​സ്പി​ന്ന​ര്‍​ ​ഇ​മ്രാ​ന്‍​ ​താ​ഹി​ര്‍​ ​അ​ടു​ത്ത​ ​പ്ര​ഹ​ര​വു​മാ​യെ​ത്തി.​ 12​-ാം​ ​ഓ​വ​റി​ല്‍​ ​ടീം​ ​സ്കോ​ര്‍​ 82​ ​ല്‍​ ​നി​ല്‍​ക്കെ​ ​ഇ​മ്രാ​ന്‍​ ​സൂ​ര്യ​കു​മാ​റി​നെ​ ​ബൗ​ള്‍​ഡാ​ക്കി.​ 13​-ാം​ ​ഓ​വ​റി​ല്‍​ ​ക്രു​നാ​ല്‍​ ​പാ​ണ്ഡ്യ​യെ​ ​(7​)​ ​ശാ​ര്‍​ദ്ദൂ​ല്‍​ ​താ​ക്കൂ​ര്‍​ ​റി​ട്ടേ​ണ്‍​ ​ക്യാ​ച്ചെ​ടു​ക്കു​ക​യും​ ​ചെ​യ്ത​തോ​ടെ​ ​മും​ബ​യ് 89​/4​ ​എ​ന്ന​ ​നി​ല​യി​ലാ​യി.

ഐ.പി.എല്‍ അവാര്‍ഡ്സ്

മാന്‍ ഒഫ് ദ ഫൈനല്‍ : ജസ്പ്രീത് ബുംറ

മോസ്റ്റ് വാല്യുവബിള്‍ പ്ളേയര്‍ : ആന്ദ്രേ റസല്‍

എമര്‍ജിംഗ് പ്ളേയര്‍ : ശുഭ്മാന്‍ ഗില്‍

ക്യാച്ച്‌ ഒഫ് ദ ടൂര്‍ണമെന്റ് : പൊള്ളാഡ്

ഒാറഞ്ച് ക്യാപ്പ് : ഡേവിഡ് വാര്‍ണര്‍

പര്‍പ്പിള്‍ ക്യാപ്പ് : ഇമ്രാന്‍ താഹിര്‍

ഐ.​പി.​എ​ല്‍​ കീ​പ്പിം​ഗി​ല്‍​ ​ധോ​ണി
l ഐ.​പി.​എ​ല്‍​ ​ച​രി​ത്ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​വി​ക്ക​റ്റ് ​കീ​പ്പ​റാ​യി​ ​ചെ​ന്നൈ​ ​നാ​യ​ക​ന്‍​ ​മ​ഹേ​ന്ദ്ര​ ​സിം​ഗ് ​ധോ​ണി.
l ഇ​ന്ന​ലെ​ ​ര​ണ്ട് ​ക്യാ​ച്ചു​ക​ളെ​ടു​ത്ത​ ​ധോ​ണി​ ​ഐ.​പി.​എ​ല്ലി​ല്‍​ ​ആ​കെ​ 132​ ​പു​റ​ത്താ​ക്ക​ലു​ക​ളി​ല്‍​ ​(94​ ​ക്യാ​ച്ചു​ക​ള്‍​ 38​ ​സ്റ്റം​പിം​ഗ്സ്)​ ​പ​ങ്കാ​ളി​യാ​യി.
l 131​പു​റ​ത്താ​ക്ക​ലു​ക​ളി​ല്‍​ ​പ​ങ്കാ​ളി​യാ​യ​ ​ദി​നേ​ഷ് ​കാ​ര്‍​ത്തി​കി​നെ​യാ​ണ് ​ധോ​ണി​ ​മ​റി​ക​ട​ന്ന​ത്.