ജോലി സമയം കൂട്ടിയെടുത്ത് സാമ്ബത്തിക ഭദ്രത ഉറപ്പുവരുത്താന്‍ പാടുപെടുന്ന ഒരുപാട് പേര്‍ ഇന്നുണ്ട്. അത്തരത്തില്‍ പത്തു മണിക്കൂറിലധികം ജോലി ചെയ്യുന്ന ആളാണ് നിങ്ങള്‍ എങ്കില്‍ സൂക്ഷിക്കുക, അത്തരക്കാര്‍ക്ക് പക്ഷാഘാതം വരുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഒരു ചോദ്യാവലിയിലൂടെ പ്രായം, ലിംഗം, പുകവലിശീലം, ജോലി സമയം ഇവ മനസ്സിലാക്കി.

ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യതയും മുന്‍പ് സ്‌ട്രോക്ക് വന്നിട്ടുണ്ടോ എന്നതും പ്രത്യേക മെഡിക്കല്‍ ഇന്റര്‍വ്യൂവിലൂടെ രേഖപ്പെടുത്തി. ദീര്‍ഘസമയം ജോലി ചെയ്യുന്നവര്‍ക്ക് പക്ഷാഘാത സാധ്യത 29 ശതമാനവും 10 വര്‍ഷത്തിലധികമായി അധികസമയം ജോലി ചെയ്യുന്നവര്‍ക്ക് പക്ഷാഘാതം വരാനുള്ള സാധ്യത 45 ശതമാനവും ആണെന്നു പഠനം പറയുന്നു.

18 നും 69 നും ഇടയില്‍ പ്രായമുള്ള 1,43,592 പേരില്‍ ആണ് പഠനം നടത്തിയത്.
ഇവരില്‍ 1224 പേര്‍ക്ക് സ്‌ട്രോക്ക് വന്നതായി കണ്ടു. 29 ശതമാനം പേര്‍ അതായത് 42542 പേര്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നവരാണെന്നു കണ്ടു. 10 ശതമാനം പേര്‍ അതായത് 14481 പേര്‍ പത്തുവര്‍ഷത്തിലധികമായി ദീര്‍ഘ സമയം ജോലി ചെയ്തു വരുന്നു. ക്രമമല്ലാത്ത ഷിഫ്റ്റ് വര്‍ക്ക്, രാത്രി ജോലി, ജോലിസമ്മര്‍ദ്ദം ഇവയെല്ലാം അനാരോ ഗ്യകരമായ തൊഴില്‍ സാഹചര്യങ്ങള്‍ക്ക് കാരണമാകാം എന്നും പഠനം പറയുന്നു.