മൂന്നാറിൽ കനത്ത മഴ….
പെരിയവര പാലം ഒലിച്ച് പോയി…
മറയൂരുമായുള്ള ഫോണ് ഉൾപ്പെടെയുള്ള ബന്ധങ്ങൾ നിലച്ചു…
ചിന്നക്കനാൽ പവർ ഹസ്സിൽ ദേശീയപാത ഇടിഞ്ഞു….

പൂപ്പാറ തോണ്ടിമലയിൽ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞു…
വീട് അപകടാവസ്ഥയിൽ…

ഉടുമ്പൻചോല നെടുംകണ്ട സംസ്ഥാന പാതയിൽ മരവും മണ്ണും വീണ് ഗതാഗതം തടസ്സം….

വണ്ടിപ്പെരിയാർ അമ്പത്തിഅഞ്ചാംമൈൽ , അമ്പത്തിയേഴാംമൈൽ എന്നിവിടങ്ങളിൽ റോഡിൽ മണ്ണ് ഇടിഞ്ഞു വാഹനഗതാഗതം തടസ്സപ്പെട്ടു…….

രാജാക്കാട്_വെള്ളത്തൂവൽ റോഡിൽ പന്നിയാർ കുട്ടി ഭാഗത്ത് റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങിയതിനാൽ രാവിലെ മുതൽ ഗതാഗതം തടസപ്പെട്ടിരിക്കുന്നു……..

മാങ്കുളം മേഖലയിൽ വഴികളെല്ലാം ബ്ലോക്കാണ്…
ഒരുപാലം ഒലിച്ച്‌പോയി….
4 വീടുകൾ തകർന്നു….

ചെറുതോണി – നേരിമംഗലം റൂട്ടിൽ കീരിത്തോട്ടിൽ ഉരുൾപൊട്ടിയിട്ടുണ്ട്…. പല ഇടങ്ങളിൽ റോഡ് തടസ്സം ……

പീരുമേട് കല്ലാർ ഭാഗതത്ത് കെ കെറോഡിൽ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു…..

ചുരുളിയിൽ റോഡ് ഇടിഞ്ഞു പോയി വാഹനം പോകില്ല……

കട്ടപ്പന ബ്ലോക്ക് ഓഫിസിന് സമീപം വൻ മണ്ണിടിച്ചിൽ….
വി ടി പടി, തവളപ്പാറ,കുന്തളംപ്പാറ,ചെമ്പകപ്പാറ,എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ….
പുളിയൻമല റോഡിൽ മരം വീണു..

മൂന്നാർ ,വണ്ടിപ്പെരിയാർ ടൗണുകൾ വെള്ളത്തിൽ…..

കല്ലാർകുട്ടി ഡാമിലെ എല്ലാ ഷട്ടറുകളും തുറന്നു….
മലങ്കര ഡാമിന്റെ ഷട്ടർ ഉയർത്തി…

പാടശേഖരങ്ങളെല്ലാം വെള്ളത്തിനടിയിൽ…..