കൊച്ചി: ( 24.06.2019) രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്ബോള്‍ നിങ്ങള്‍ക്ക് തൊണ്ടവേദനയും തൊണ്ടയ്ക്ക് വല്ലാത്ത അസ്വസ്ഥതയും അനുഭവപ്പെടാറുണ്ടോ? ഈ പറയുന്ന കാരണങ്ങള്‍ കൊണ്ടാവാം രാവിലെ തൊണ്ടവേദന അനുഭവപ്പെടുന്നത്.

ശ്വാസകോശ അണുബാധയാണ് ഒരു കാരണം. ശ്വാസകോശത്തില്‍ ഉണ്ടാകുന്ന അണുബാധകളും അലര്‍ജിയും തൊണ്ട വേദനയ്ക്ക് കാരണമാകും.

മറ്റൊരു കാരണം കൂര്‍ക്കംവലിയാണ്. കൂര്‍ക്കം വലിക്കുന്നവരുടെ തൊണ്ട വേഗത്തില്‍ വരണ്ടുപോകുന്നു. ഇത് തൊണ്ടവേദന അനുഭവപ്പെടാന്‍ കാരണമാകും.

ആസിഡ് റിഫ്‌ലെക്‌സ്. വയറ്റിലെ അമ്ലരസം വായിലേക്ക് തിരികെ വരുന്ന അവസ്ഥയാണിത്. പ്രത്യേകിച്ച്‌ കിടക്കുമ്ബോള്‍ ആണ് ഇത് കൂടുതലായി കാണുന്നത്. രാത്രി ഉറക്കം കഴിഞ്ഞ് ഉണരുമ്ബോള്‍ ഇത് തൊണ്ടയില്‍ വീക്കവും വേദനയും ഉണ്ടാകുന്നു.

നിര്‍ജലീകരണമാണ് തൊണ്ടവേദനയുടെ മറ്റൊരു കാരണം. ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ്സ് വെള്ളം കുടിക്കണം. വെള്ളം കുടിക്കുന്നത് കുറയുന്നതോടെ നിര്‍ജലീകരണം സംഭവിക്കുന്നു. ഇതും തൊണ്ട വേദന ഉണ്ടാക്കും.

ഡ്രൈ എയര്‍. കൂടിയ തണുപ്പും ഡ്രൈയുമായ അന്തരീക്ഷവും തൊണ്ട വേദനയുണ്ടാക്കുന്നു.

കൂര്‍ക്കംവലി തൊണ്ടയ്ക്ക് പ്രശ്‌നമുണ്ടാക്കുന്നു. അതുകൊണ്ട് ഉറക്കത്തിലെ പ്രശ്‌നങ്ങള്‍ക്ക് ഡോക്ടറുടെ സഹായം തേടുക. ആസിഡ് റിഫ്‌ലെസ്‌ക് ഉള്ളവര്‍ ഡോക്ടറെ കണ്ട് അതിനാവശ്യമായ മരുന്നുകള്‍ കഴിക്കേണ്ടതാണ്. ധാരാളം വെള്ളം കുടിക്കുക എന്നതാണ് പ്രധാനം. കൂടാതെ ആവിശ്യത്തിന് വിശ്രമമെടുക്കുക.