ഹ്യുണ്ടേയ് എന്‍ പെര്‍ഫോമന്‍സ് അധികം വൈകാതെ ഇന്ത്യയിലെത്തിയേക്കും. അടുത്ത വര്‍ഷത്തെ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ എന്‍ പെര്‍ഫോമന്‍സ് ശ്രേണി അവതരിപ്പിക്കാനും പിന്നാലെ ഈ വിഭാഗത്തിലെ കാറുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിക്കാനുമാണു ഹ്യുണ്ടേയിയുടെ നീക്കം.ആഗോളതലത്തില്‍ എന്‍, എന്‍ ലൈന്‍ വിഭാഗങ്ങള്‍ക്കാണു ഹ്യുണ്ടേയിയുടെ പ്രകടനക്ഷമതയേറിയ കാറുകളുടെ ചുമതല.

മികച്ച വില്‍പ്പന ലക്ഷ്യമിട്ടാണു ഹ്യുണ്ടേയ് എന്‍ പെര്‍ഫോമന്‍സ് ബ്രാന്‍ഡിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണ ഷോറൂമുകള്‍ക്കു പകരം എന്‍ പെര്‍ഫോമന്‍സ്’ ബ്രാന്‍ഡിനായി പ്രത്യേക വിപണന ശൃംഖല തന്നെ സജ്ജീകരിക്കാനും ഹ്യുണ്ടേയിക്കു പദ്ധതിയുണ്ട്. ഐ 30 എന്‍ ആണു ഹ്യുണ്ടേയ് ശ്രേണിയിലെ ആദ്യ ‘എന്‍ പെര്‍ഫോമന്‍സ്’ മോഡല്‍. നിലവില്‍ ഇതോടൊപ്പം ഐ 30 ഫാസ്റ്റ് ബാക്ക് എന്‍’, വെലോസ്റ്റാര്‍ എന്‍, ഐ 30 എന്‍ ലൈന്‍, ട്യുസൊണ്‍ എന്‍ ലൈന്‍ എന്നിവയും കമ്ബനി രാജ്യാന്തര വിപണികളില്‍ വില്‍പ്പനയ്ക്കെത്തിക്കുന്നുണ്ട്.